Saturday, June 21, 2014

--നിന്നെ കേൾക്കാതിരിക്കാനാമോ--



അഞ്ചു ദിവസത്തെ മന:പ്രയാസം
ആരോട് പറയും എന്നോർത്ത്
ഞാൻ സഹസ്രനാമം ജപിച്ചു
എന്നിട്ടും മതിയാകാതെ,
എപ്പോഴുമെന്നപോലെ 

ഭഗവാനോട് വഴി കാട്ടാൻ പ്രാർത്ഥിച്ചു .
ഞാൻ ചെയ്തത് ശരി എങ്കിൽ

 എന്റെ സ്വപ്നത്തിൽ വരേണമേ,
ഞാൻ അപേക്ഷിച്ചു.
അഞ്ചാം ദിവസം ഉച്ചയോടെ സന്തോഷ വാർത്ത വന്നു
ഞാൻ എന്റെ പ്രാർഥനയും മറന്നു,
ഇന്ന് ആറാം ദിവസം സ്വപ്നത്തിൽ അല്ലാതെ
`ഭഗവദ് ഗീത' ആയി ഓടക്കുഴൽ പിടിച്ച കൃഷ്ണനായി,
സത്യമായ് അവിടുന്ന് മുന്നിൽ.
വിഗ്രഹം നോക്കി ഞാൻ ചോദിച്ചു, 

`ഭഗവാനെ ഇത്രേം കരുണ എന്നോടോ'.
ഇളം തെന്നൽ ഏറി വന്ന സുഗന്ധം
എന്നോട് ചൊല്ലി 

``നിന്നെ എനിക്ക് കാണാതെ ഇരിക്കാനാമോ''.
``നിന്നെ കേൾക്കാതിരിക്കാനാമോ''

--പ്രണയം --


ചന്ദ്രേട്ടൻ എവിടെ ആണോ വിളിച്ചിട്ട് കിട്ടുന്നില്ല,
അനിയേട്ടനും, മധുവേട്ടനും കാര്യം കേട്ടപ്പോൾ കൈ ഒഴിഞ്ഞു.
ഇവന് പ്രേമിക്കാൻ സർക്കിൾ ന്റെ മകളെ കിട്ടിയുള്ളോ.
എന്ന ശകാരം വേറെ. ഇനി ആരെ വിളിക്കും,
താമസിച്ചാൽ അവർ അവനെ `ഉരുട്ടി ക്കൊല്ലുമോ',
അമ്മയുടെ നെഞ്ച് നീറി, നോക്കി നിന്നിട്ട് കാര്യം ഇല്ല
കൌണ്‍ സിലർ ഉണ്ടോ എന്ന് നോക്കാം
നിന്ന വേഷത്തിൽ അമ്മ ഇറങ്ങി ഓടി.
ഭാഗ്യം അവർ സ്ഥലത്തുണ്ട്,
കാര്യം കേട്ടപ്പോൾ സഹായിക്കാം എന്നേറ്റു,
ഏതെങ്കിലും വക്കീലിനെ ഏർപ്പാടാക്കണം.
അതിനു ആരാ.
ഒന്നും ഓര്മ വരാതെ അമ്മ നിന്നു.
തല ചുറ്റുന്ന പോലെ.
സമയം താമസിച്ചാൽ കോടതി സമയം കഴിഞ്ഞാൽ
അവർ റിമാണ്ട് ചെയ്യും. പിന്നെ കാര്യങ്ങൾ പ്രയാസം ആകും.
കൌണ് സിലർ ഒർമിപ്പിച്ചു. 



******************************************************************
അമ്മേ, അമ്മേ മടിയിൽ ഇരുന്നു ഉണ്ണിക്കുട്ടൻ വീണ്ടും കൊഞ്ചി,
LKG മുതൽ അവിടെ പഠിച്ചവർക്ക് ഒക്കെ ഗേൾ ഫ്രണ്ട് ഉണ്ട്,
എനിക്ക് എന്തെ ഇല്ലാത്തെ?
******************************************************************

അമ്മ അവനെ ഒന്നുടെ ചേർത്ത് പിടിച്ചു
``മോനെ അത് ചിലവേറിയ ഏർപ്പാടാണ്.
ഐസ് ക്രീം വാങ്ങണം, സിനിമ കാണിക്കണം,
റീ-ചാർജ് ചെയ്യണം. ഉണ്ണിക്കുട്ടന് ഒന്നും മനസിലായില്ല.
എങ്കിലും പ്രണയം വാതിലിൽ മുട്ടിവിളച്ച്ചപ്പോൾ ഒക്കെ
അവൻ അമ്മയുടെ ഹൃദയം അന്ന്  ശക്തി യായി മിടിച്ചത്,
ആ ഭാവ മാറ്റം, ആ കണ്ണുകൾ ഈറൻ ആയത്‌ എല്ലാം ഓർത്തു.
******************************************************************

പ്രണയം പറഞ്ഞു, അതിനു നിനക്ക് ഇന്ന് അമ്മ ഇല്ലല്ലോ.


ഒരിക്കലും എനിക്ക്, അമ്മയെ വിഷമിപ്പിക്കാൻ വയ്യ
അമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല
ഉണ്ണിക്കുട്ടൻ പറഞ്ഞു.