Saturday, April 5, 2008

ശ്രീ പദ്മനാഭ൯



ഇത്ര നാളും മുന്നിലുള്ളൊരാ ദേവനെ കണ്ടില്ല ഞാ൯
അതോ മുന്നിലെത്താതൊളിച്ചതോ???
വ൪ഷങ്ങളായുള്ള തപസ്സി൯ ഫലമായ് ദൈവം മുന്നിലെത്തിയ നേരം!!!
കീ൪ത്തനം മറന്നൂ,ഇവരം വാങ്ങാ൯ മറന്നൂ!!
പ്രാ൪ഥനയൊന്നും വഴങ്ങുന്ന നാവിന്
വിഷ്ണുവി൯ മുന്നില് കണ്നിറച്ചു നിന്നു ഞാ൯
നാമജപത്തിനായ് തിരയുന്ന നേരം
വന്നെത്തിയതോ ദേവീ സ്തുതി...
ഭഗവാനവ സ്വീകരിച്ചോ?
അപ്പോളാണോ൪ത്തത് എല്ലാ നാമങ്ങളും ഒന്നു തന്നെയല്ലേ.
അത്രയായിരുന്നു മനസ്സി൯റെ നൊന്ബരം.
കണ്ണടച്ചുനില്ക്കവേ പിന്നിലാരോ മുട്ടുന്നു.
ഞെട്ടിത്തിരിയുംപോള് പിന്നിലിളകിയാ൪ക്കുന്നൂ ജനം
കണ്ടു കൊതിതീരും മു൯പേ തള്ളിയിറക്കി എന്നെ
കണ് തുറന്നപ്പോള് ഞാ൯
ശ്രീകോവിലി൯ പടിക്കു പുറത്തായിരുന്നു.

1 comment:

sethu said...

Bhakti niranha manassil ninnum kavithakal thulumbatte...

Sethu...