Saturday, April 5, 2008

ആറ്റുകാലമ്മ




ഉള്ളം പൊള്ളിക്കുടിരുന്ന നേരം
നിന്നടുത്ത് ഓടിയെത്തി ഞാ൯ അമ്മേ
അപ്പോള് നി൯ പൂജാ നേരമായിരുന്നു.
മിഴിനീരാലഭിഷേകം നടത്തി ദുഃഖത്തിലെരിയും
മനമാകും ക്൪പ്പൂരമുഴിഞ്ഞു.
കത്തും നിലവിളക്കായ് എരിഞ്ഞു തീരാ൯ കൊതിച്ച്
നിശബ്ദ വീണയായ്.
വൈദ്യുത ദീപങ്ങളുടെ മുന്നില് ഞാ൯ പടുതിരിയായ് എരിഞ്ഞടങ്ങി.
പാലും പഴവും തേനും നിവേദിയ്ക്കവേ
എ൯ മിഴിനീ൪ അഭിശപ്ത വസ്തു.
എന്നിട്ടും നീ ഏറ്റു വാങ്ങിയെ൯ ദുഃഖഭാരമൊക്കെയും
ശീവേലി നേരം വരെ എന്നടുത്തിരുന്നമ്മ.
തലയില് കൈവച്ചനുഗ്രഹിച്ചമ്മ
ശീവേലി സമയം കള്ളച്ചിരിയോടെ
ശ്രീകോവിലില് കയറി ഇരിപ്പായി.

No comments: